ബെംഗളുരു: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ ലോകത്ത് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു നടി രാഗിണിയുടെ കസ്റ്റഡി പത്ത് ദിവസത്തേക്ക് കൂടി നീട്ടാനും തീരുമാനിച്ചു.
മലയാളിയായ നിയാസ് മുഹമ്മദടക്കം ആറുപേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. ഇന്ദിരാ നഗറിലെ ഗല്‍റാണിയുടെ വീട്ടിലെത്തിയ സി സി ബി സംഘം റെയ്ഡ് നടത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ട് ലഭിച്ചതിന് ശേഷമായിരുന്നു വീട്ടില്‍ പരിശോധന നടത്തിയതെന്ന് ബെംഗളുരു ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു.