local

ജനല്‍ വഴി ആഭരണങ്ങള്‍ മോഷ്ടിക്കുന്ന വിരുതന്‍ പിടിയിലായി

കോഴിക്കോട് : നിരവധി മോഷണ കേസുകളില്‍ പ്രതിയായ മോഷ്ടാവ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായി. മേപ്പാടി ഒറ്റത്തെങ്ങില്‍
ബാബു ജോസഫ് (46) നെയാണ് ചേവായൂര്‍ എസ്.ഐ എം.കെ. അനില്‍കുമാര്‍ അറസ്റ്റ് ചെയതത്. ചേവായൂര്‍, ചെലവൂര്‍ കുന്ദമംഗലം എന്നിവ ട ങ്ങളിലെ വീടുകളില്‍ നിന്നും ജനലിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. കല്പറ്റയിലെ ജ്വല്ലറിയില്‍ വില്‍പന നടത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.
ഡി.സി.പി സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം എ.സി.പി കെ. അഷ്‌റഫിന്റെ മേല്‍നോട്ടത്തില്‍ ചേവായൂര്‍ എസ്.ഐ. അനില്‍കുമാര്‍ കോണ്‍സ്റ്റബിള്‍മാരായ രാജീവന്‍ , സുമേഷ്,പ്രസീത്ത്, റിജേഷ്, പ്രമോദ് െ്രെകം സ്‌ക്വാഡ് അംഗങ്ങളായ പ്രമോദ്, ഷാഫി, ശ്രീജിത്ത് എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close