KERALAlocaltop news

പോലീസ് ജീപ്പിലെ എമർജൻസി സിസ്റ്റം ; പോലീസ് ഡ്രൈവർമാർക്ക് ‘ സ്പെഷ്യൽ ക്ലാസ് ‘ * അശ്രദ്ധ ആരോപണത്തിന് ഡ്രൈവർമാർ ബലിയാടുകളെന്ന് പോലീസുകാർ

ഇ ന്യൂസ്‌ ഇംപാക്ട്

ഇ ന്യൂസ്‌ ഇംപാക്ട്

 

കെ. ഷിന്റുലാൽ

കോഴിക്കോട് : അടിയന്തര സാഹചര്യങ്ങളിൽ പോലീസ് സഹായം തേടിയ പൊതുജനങ്ങൾ വിളിക്കുകയും
തുടർന്ന് ദ്രുതഗതിയിൽ നടപടി സ്വീകരിച്ചു വരികയും ചെയ്യുന്നതിനായുള്ള എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്) പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് പോലീസുകാർക്ക് പ്രത്യേക ക്ലാസ്. ഇആർഎസ്എസ് പ്രവർത്തിപ്പിക്കുന്നതിനായി പോലീസ് വാഹനങ്ങളിൽ ഘ ടിപ്പിക്കുന്ന മൊബൈൽ ഡാറ്റാ ടെർമിനൽ (എംഡിടി) കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കൺട്രോൾ റൂമിലും സ്റ്റേഷനിലും ജോലി ചെയ്തു വരുന്ന പോലീസ് ഡ്രൈവർമാർക്ക് തിങ്കളാഴ്ച ക്ലാസ് സംഘടിപ്പിക്കുന്നത്.

” എമർജൻസി സിസ്റ്റം ‘ അഴിച്ചുമാറ്റി ‘ പോലീസ് വാഹനം മുങ്ങി ! ” എന്ന ഇ ന്യൂസ്‌ വാർത്തയെ തുടർന്നാണ് പോലീസ് സേനാംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്. അതേസമയം പോലീസ് ജീപ്പിൽ നിന്ന് എംഡിടി അഴിച്ചുമാറ്റിയ വിഷയത്തിൽ മേലുദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പോലീസ് ഡ്രൈവർമാർക്ക് ഇതിന്റെ പേരിൽ നടത്തുന്ന ബോധവത്കരണ ക്ലാസ് പ്രഹസനമാണെന്നുമാണ് പോലീസിനുള്ളിലെ ചർച്ച. എംഡിടി അഴിച്ചു വച്ച പോലീസ് ജീപ്പിൽ യാത്രചെയ്ത ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തില്ലന്ന കണ്ടെത്തലും പോലീസിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

ആഴ്ചകൾക്ക് മുമ്പാണ് കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ സ്റ്റേഷനിൽ ജീപ്പിൽ ഘടിപ്പിച്ച എംഡിടി അഴിച്ചു വച്ചു മേലുദ്യോഗസ്ഥന്റെ കോടതി നടപടികൾക്ക് വേണ്ടി പോലീസ് ജീപ്പ് അതിർത്തി കടന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഡിസിപി യുടെ നിർദ്ദേശ പ്രകാരം കൺട്രോൾ റൂം അസി. കമ്മിഷണർ അന്വേഷണം നടത്തിയിരുന്നു. ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നയായിരുന്നു വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close