മലബാറിന്റെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിയുടെ ഒഫീഷ്യല്‍ ലോഞ്ചിങ്ങിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെയാണ് ഒഫീഷ്യല്‍ ലോഞ്ചിങ്ങ് നിര്‍വഹിക്കുന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്ക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ എന്നിവരും ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുക്കും.
തിരുവമ്പാടി ബസ്റ്റാന്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ നടക്കുന്ന ,ചടങ്ങില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രിഎ കെ ശശീന്ദ്രന്‍, താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയല്‍, വിവിധ എംഎല്‍എ മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൊങ്കന്‍ റെയില്‍വേ അധിക്യതര്‍, പൊതുമരാമത്ത് അധികൃതര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് നടക്കുക. പൊതുജനങ്ങള്‍ക്കായി പരിപാടിയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും.
യോഗത്തില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ടി അഗസ്റ്റിന്‍, ലിസി ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആര്‍ ഗോപാലന്‍, ടോമി കൊന്നക്കന്‍, ബോസ് ജേക്കബ്, വില്‍സണ്‍ താഴത്തുപറമ്പില്‍, വിവിധ രാഷ്ട്രീയ പാര്‍ടിപ്രതിനിധികളായ ടി വിശ്വനാഥന്‍, ബാബു പൈക്കാട്ടില്‍, ജോളി ജോസഫ്, ജോയി മ്ലാങ്കുഴി, കെ എ അബ്ദുറഹ്മാന്‍, പി സി ഡേവിഡ്, സുനില്‍ മുട്ടത്തു കുന്നേല്‍, സി എന്‍ പുരുഷോത്തമന്‍, ഗണേഷ് ബാബു, ബാബു കളത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജോര്‍ജ് എം തോമസ് എംഎല്‍എ ചെയര്‍മാനും, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ ജനറല്‍ കണ്‍വീനറും, ടി വിശ്വനാഥന്‍ ട്രഷററുമായി 501 അംഗ സംഘാടക സമിതിയും 51 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.