സി. ഫസൽ ബാബു
മുക്കം:
ഒറ്റ നോട്ടത്തിൽ കണ്ടാൽ നല്ല എരിവുള്ള കാന്താരിമുളക്. പക്ഷെ കഴിച്ചാൽ കഴിച്ചവർക്ക് അമളിപറ്റുമെന്നുറപ്പ് .കാന്താരിമുളക് എന്ന് കേൾക്കുമ്പോൾ നല്ലഎരിവുണ്ടാവുമെന്നാണല്ലോ .എന്നാൽ കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് പള്ളിക്കര ഷംസുവിൻ്റെ വീട്ടിലെത്തിയാൽ ആ ധാരണ മാറും.എരിവില്ലാത്ത കാന്താരിമുളകും കിട്ടും ഇവിടെ.*
വീടിൻറെ അടുക്കള ഭാഗത്ത് താനെ മുളച്ച് ഉണ്ടായതാണ് എരിവില്ലാത്ത
കാന്താരിമുളകെന്ന് ഷംസു പറയുന്നു.
മൂപ്പെത്താത്തത് കൊണ്ടാണ് എരിവില്ലാത്തത് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ
മൂത്ത് പാകമായത് കഴിച്ചപ്പോഴും എരിവില്ലായിരുന്നു എന്നും ഷംസു പറയുന്നു. എരിവുള്ള കാന്താരിമുളകിന്റെ എല്ലാ രൂപവും മണവും തന്നെയാണ് ഈ മുളകിനും.ഷംസുവിൻ്റെ പറമ്പിലുള്ള മറ്റ് കാന്താരി ചെടികളിലെ മുളകിന് സാധാരണ കാന്താരിയുടെ എരിവ് ഉണ്ട് എന്നതും കൗതുകകരമാണ്. ഈ അപൂർവ കാന്താരിമുളക് കാണാനും ഒന്ന് രുചിച്ച് നോക്കാനും നിരവധി പേരാണ് ഷംസുവിൻ്റെ വീട്ടിലെത്തുന്നത്.