KERALAlocaltop news

നടി ആക്രമിക്കപ്പെട്ട കേസ്: ഇടവേളബാബുവും ബിന്ദുപണിക്കരും സിദ്ദിഖും കൂറുമാറിയതില്‍ അത്ഭുതമില്ല, പക്ഷേ സുഹൃത്തായ നടി മൊഴി മാറ്റിയത് ഞെട്ടിച്ചെന്ന് രേവതി

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും മൊഴി മാറ്റിയതിന്റെ പശ്ചാത്തലത്തില്‍ രൂക്ഷപ്രതികരണവുമായി നടി രേവതി. സിദ്ദിഖ് കൂറുമാറിയത് മനസ്സിലാക്കാം, എന്നാല്‍ ഭാമയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്ന് രേവതി ഫെയ്‌സ്ബുക്കില്‍ എഴുതി.
സിനിമാരംഗത്തുള്ള സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നത് സങ്കടകരമാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചും തമാശകള്‍ പങ്കിട്ടും സമയം ചെലവഴിച്ചവര്‍ ഒരു സ്ത്രീ വിഷമഘട്ടത്തിലായപ്പോള്‍ എല്ലാം മറന്നു പോയിരിക്കുന്നു. 2017ല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേളബാബുവും ബിന്ദു പണിക്കരും കോടതിയില്‍ മൊഴി മാറ്റി പറഞ്ഞതില്‍ ഞെട്ടലില്ല. സിദ്ദിഖിന്റെ മാറ്റത്തിലും അത്ഭുതം തോന്നിയില്ല. എന്നാല്‍, ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമ മൊഴി മാറ്റിയത് ഞെട്ടിക്കുന്നതായെന്ന് രേവതി എഴുതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close