കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി നോർത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു.തൊണ്ടയാട് ബൈപ്പാസിൽ നടന്ന ചടങ്ങിൽ
ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഷെയ്ക്ക് ഷാഹിദ് ഉദ്ഘാടനം ചെയ്തു. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. മഹിള മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ ,ബി.ജെ.പി ജില്ല കമ്മിറ്റി അംഗം രജീഷ് ,മണ്ഡലം ജനറൽ സെക്രട്ടറി പി.രജിത് കുമാർ ,സെക്രട്ടറി ഇ.ബിജു , മണ്ഡലം കമ്മിറ്റി അംഗങ്ങളായ മോനിത ശ്രീജിത്ത് ,ദിനേശൻ ,ബോബി അമ്പലക്കണ്ടി ,കോട്ടൂളി ഏരിയ ജനറൽ സെക്രട്ടറി കെ.ബിനു ,വൈസ് പ്രസിഡണ്ട് പുഷ്പൻ ,പ്രോഗ്രാം കോഡിനേറ്റർ ശ്രീജ എന്നിവർ സംബന്ധിച്ചു