KERALAlocaltop news

രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം 15, 16 തിയതികളിൽ

തിരുവമ്പാടി:

വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഈ മാസം 15, 16 തീയതികളിൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അന്ന് സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. പുൽപ്പള്ളിയിൽ കർഷക സംഗമത്തിലും കൽപ്പറ്റയിൽ തൊഴിലാളി സംഗമത്തിലും രാഹുൽഗാന്ധി പങ്കെടുക്കും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുൽ ഗാന്ധി 16ന് രാവിലെ 9.30 മുതൽ തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും.

വിശദമായ പരിപാടി ചുവടെ –

15/04/24 10.00 AM സുൽത്താൻബത്തേരി (റോഡ് ഷോ)

15/04/24 11.00 AM പുൽപ്പള്ളി (കർഷക സംഗമം)

15/04/24 12.00 PM മാനന്തവാടി (റോഡ് ഷോ)

15/04/24 2.15 PM വെള്ളമുണ്ട (റോഡ് ഷോ)

15/04/24 3.00 PM പടിഞ്ഞാറത്തറ (റോഡ് ഷോ)

15/04/24 4.00 PM ചന്ദ്രഗിരി ഓഡിറ്റോറിയം, കൽപ്പറ്റ (തൊഴിലാളി സംഗമം)

16/04/24 9.30 AM കൊടിയത്തൂർ (റോഡ് ഷോ)

16/04/24 10.30 AM കീഴുപറമ്പ് (റോഡ് ഷോ)

16/04/24 11.30 AM ഊർങ്ങാട്ടിരി (റോഡ് ഷോ)

16/04/24 3.00 PM മമ്പാട് (റോഡ് ഷോ)

16/04/24 4.00 PM നിലമ്പൂർ (റോഡ് ഷോ)

16/04/24 5.30 PM കരുവാരക്കുണ്ട് (റോഡ് ഷോ)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close