localtop news

നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് സേവാസപ്താഹത്തിൻ്റെ ഭാഗമായി നരേന്ദ്ര മോഡിയുടെ പേരിൽ പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പിൻ്റെ പ്രകാശന കർമ്മം ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് അഡ്വ.വി.കെ.സജീവൻ നിർവഹിച്ചു.
കോഴിക്കോട് പോസ്റ്റൽ ഡിപ്പാർട്ട് മെൻ്റിൻ്റെ സഹകരണത്തോടെ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത മനോഹരമായ സ്റ്റാമ്പാണ് പുറത്തിറക്കിയത്.
ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് ഗിരി പാമ്പനാർ, ബി.ജെ.പി ഉത്തരമേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, സി.ടി.ജയപ്രകാശ്, സി.പി.സതീശൻ, മനോജ് കണ്ടിയിൽ, പോസ്റ്റൽ ഡിപ്പാർട്ട് മെൻ്റ് കാലിക്കറ്റ് ഡിവിഷൻ മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് എൻ.സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.
സപ്തംബർ 14 ന് ആരംഭിച്ച പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച പരിപാടികൾ ഇരുപതാം തിയ്യതി അവസാനിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close