KERALAlocaltop news

കോഴിക്കോട് വീണ്ടും വൻ കഞ്ചാവ് വേട്ട

കോഴിക്കോട് :ഒറീസയിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാനതൊഴിലളികൾ പിടിയിൽ. കോഴിക്കോട് ഡി സി പി അനൂജ് പരിവാളിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ടൗൺ പോലീസും ആൻ്റി നെർക്കോട്ടിക് ഷാഡോസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഒറീസ സ്വദേശിയായ മാനസ് ദാസ് (25) മഹാരാഷ്ട്ര സ്വദേശികളായ രാകേഷ് (32) സന്ദേശ്(30) എന്നിവരെയാണ് ഇന്ന് രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റ് പരിസരത്തുനിന്ന്പിടികൂടിയത്. ഇതിൽ മാനസ് ദാസ്എന്ന ആളെ മുൻപും കഞ്ചാവ് കൈവശം വച്ചതിന് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും വൻതോതിൽ ഉള്ള കഞ്ചാവ് വിൽപ്പന ആരംഭിച്ച വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് ഇയാൾ കഴിഞ്ഞ കുറെ നാളുകളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു. ഇങ്ങനെ കോഴിക്കോട്ടേക്ക് എത്തിക്കുന്ന കഞ്ചാവ് മൊത്തമായും ചില്ലറയായും ഇവരിൽനിന്ന് കൈപ്പറ്റുന്ന മയക്കുമരുന്ന് മാഫിയകളെ കുറിച്ച് വ്യക്തമായ വിവരം പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പോലീസിനു ലഭിച്ചിട്ടുണ്ട്. മാസത്തിൽ ഒന്നും രണ്ടും തവണയാണ് ഇവർ ഒറീസയിൽ പോയി കിലോ കണക്കിന് കഞ്ചാവുമായി കോഴിക്കോട് തിരിച്ചെത്തുന്നത്.ഇത്തരത്തിൽ കഞ്ചാവ് കച്ചവടം ചെയ്യുന്ന ഒട്ടേറെ അന്യസംസ്ഥാന തൊഴിലാളികൾ പോലീസിന്റെ നിരീക്ഷണത്തിലുണ്ട്.സമീപകാലത്ത് 15 ഓളം അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് 100 ഓളം കിലോ പോലീസ് പിടിച്ചിട്ടുണ്ട്
ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുലൈമാൻ ബി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷബീർ കെ.ടി എസ്.സി.പി.ഒ മാരായ ബിനിൽകുമാർ ടി.കെ ,ദിലേഷ് കുമാർ ,റീനീഷ് കുമാർ സി.പി.ഒ ജീതേന്ദ്രൻ . ഉല്ലാസ് സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു എം, സുജിത്ത് സി.കെ, സജേഷ് കുമാർ പി. നർക്കോട്ടിക് ഷാഡോ ടീമിലെ സരുൺ, ഷിനോജ്, തൗഫീഖ്,ഇബ്നു ഫൈസൽ, മിഥുൻ, അതുൽ. സൈബർ സെല്ലിലെ രാഹുൽ മാത്തോട്ടത്തിൽ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close