Businesslocaltop news

ഇസം വേൾഡ് സൂപ്പർ മാർക്കറ്റ്  ഉദ്ഘാടനം നാളെ(25/09/2020)

കോഴിക്കോട് : ഒരു കൂട്ടം സമാനമനസ്കരുടെ കൂട്ടായ്മയിൽ ചെറുവണ്ണൂർ ശാരാദാ മന്ദിരത്തിന് സമീപം ഇസം വേൾഡ് സൂപ്പർ മാർക്കറ്റ്  പ്രവർത്തനം ആരംഭിക്കുന്നു.സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഭദ്രദീപം കൊളുത്തി നിർവഹിക്കും.
കോവിഡ് പ്രൊട്ടോക്കോൾ  നിലനിൽക്കുന്നതിനാൽ  ഉദ്ഘാടന ചടങ്ങുകൾ തത്സമയം  നവമാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യും.
സാമൂഹിക സാംസ്കാരിക മത രാഷ്ടീയ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി, കോസ്മറ്റിക്സ്, പച്ചക്കറികൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇസത്തിൽ ഒരുക്കിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സൗകര്യവും ഉണ്ട്. പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തുന്നു.വിശാലമായ പാർക്കിങ്ങ് സൗകര്യവും നിബന്ധനകൾക്ക് വിധേയമായി ഡോർ ഡെലിവറി സൗകര്യവുമുണ്ട്.കൂടാതെ സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ച് ഹൈടെക്ക് ഓപ്പൺ കഫിറ്റീരിയയും പ്രവർത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close