കോഴിക്കോട്: സമാന മനസ്ക്കരായ ഒരു കൂട്ടത്തിന്റെ നേരറിവുകൾക്ക് സാക്ഷാൽക്കാരം. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചെറുവണ്ണൂർ ശാരദാ മന്ദിരത്തിന് സമീപം ഇസം വേൾഡ് സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ ഇസം വേൾഡ് സൂപ്പർ മാർക്കറ്റ് (LLP) ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.
ജൻമൻ വെഞ്ചേഴ്സ് മാനേജിംഗ് ഡയറക്ടർ ഗുരുസാമി ആദരിക്കൽ ചടങ്ങ് നിർവഹിച്ചു.
വി.കെ കൃഷ്ണകുമാർ (റോളിങ്ങ് ഇൻഡസ്ട്രീസ്) ആദ്യ വിൽപ്പന നടത്തി.ദിവ്യാംഗ് ഫൗണ്ടേഷൻ സ്ഥാപകൻ പ്രജിത്ത് ജയപാൽ ആദ്യ വില്പന സ്വീകരിച്ചു.
നരസിംഹാനന്ദ സ്വാമികൾ (മീഞ്ചന്ത ശ്രീരാമകൃഷ്ണാശ്രമം)
രാധാ പ്രാണ മാതാജി(രാമകൃഷ്ണ ശാരദാ മിഷൻ സെക്രട്ടറി)
കോർപ്പറേഷൻ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.സി രാജൻ, കൗൺസിലർമാരായ നമ്പിടി നാരായണൻ, എൻ.സതീഷ് കുമാർ, ടി.അനിൽകുമാർ, ഷൈമ പൊന്നത്ത് തുടങ്ങിയവരും രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യാപാര രംഗത്തെ പ്രമുഖരും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങിൽ സംബന്ധിച്ചു.
പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി, കോസ്മറ്റിക്സ്, പച്ചക്കറികൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇസത്തിൽ ഒരുക്കിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സൗകര്യവും ഉണ്ട്. പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തുന്നു.വിശാലമായ പാർക്കിങ്ങ് സൗകര്യവും നിബന്ധനകൾക്ക് വിധേയമായി ഡോർ ഡെലിവറി സൗകര്യവുമുണ്ട്.കൂടാതെ സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ച് ഹൈടെക്ക് ഓപ്പൺ കഫിറ്റീരിയയും പ്രവർത്തിക്കും.