localtop news

പാടത്തിറങ്ങി എസ്എഫ്ഐ പ്രതിഷേധം

ബാലുശ്ശേരി : “പാടങ്ങളിൽ നിന്ന് പ്രതിരോധം ഉയരട്ടെ, കർഷക ദ്രോഹ ബില്ലിനെതിരെ പ്രതിഷേധിക്കുക” എന്ന മുദ്രവാക്യമുയർത്തി
രാജ്യത്താകെ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ബാലുശ്ശേരി ഏരിയയിലെ കോട്ടനടയിൽ ‘പാടത്തിറങ്ങി പ്രതിഷേധം’ സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ല പ്രസിഡണ്ട് ആർ.സിദ്ധാർഥ് അധ്യക്ഷനായി. പരിപാടി കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം മണി മാസ്റ്റർ, എസ്എഫ്ഐ ജില്ല വൈസ് പ്രസിഡണ്ട് എസ്.ബി അക്ഷയ്, ജില്ല കമ്മിറ്റി അംഗം അഭിഷ പ്രഭാകർ, ധ്യാൻ കൃഷ്ണ, സിപി സബീഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജോ: സെക്രട്ടറി ബി.സി അനുജിത്ത് സ്വാഗതവും ഏരിയ സെക്രട്ടറി എ.വി വിഷ്ണു നന്ദിയും പറഞ്ഞു. ജില്ലയിലെ ഏരിയ ലോക്കൽ കേന്ദ്രങ്ങളിലും വിപുലമായി ഇത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close