കൊച്ചി: നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയുന്ന ജോലികള്‍ ആരംഭിച്ചു.
ഇന്ന് രാവിലെ മുതലാണ് പുനര്‍നിര്‍മാണ ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. പാലത്തിന്റെ ഉപരിതലത്തിലെ ടാറിംഗ് ഇളക്കി മാറ്റുന്ന ജോലിയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ജെസിബി ഉപയോഗിച്ചാണ് ടാറിംഗ് നീക്കുന്നത്.
ഇത് ഏകദേശം മൂന്നു ദിവസം നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എട്ട് മാസത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി.