INDIAKERALAlocaltop news

ജൈവകൃഷിയും സാങ്കേതികവിദ്യകളുടെ വ്യാപനവും സുഗന്ധവിള കയറ്റുമതിക്ക് പുത്തനുണർവേകുമെന്ന് ദേശീയ സുഗന്ധവിള ഗവേഷണ ശില്പശാല

കോഴിക്കോട്: കാർഷിക സങ്കേതിക വിദ്യകളുടെ വ്യാപനത്തിനും പ്രാദേശികാടിസ്ഥാനത്തിൽ വൈവിദ്ധ്യമാർന്ന തനതു സുഗന്ധ വിളകളുടെ ഫലവത്തായ പരിചരണത്തിനും പ്രചാരണത്തിനും ഊന്നൽ നൽകണമെന്ന് സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ ( എ ഐ സി ആർ പി എസ് ) മുപ്പത്തിയൊന്നാമത് ദേശീയ ശില്പശാല അഭിപ്രായപ്പെട്ടു. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടന്ന ഓൺലൈൻ ശില്പശാല കോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധിയിലും സുഗന്ധവിളകളുടെ കയറ്റുമതിയിലുള്ള പുരോഗതിയിൽ സംതൃപ്തി  രേഖപ്പെടുത്തി.
സുഗന്ധവിള കൃഷിയിൽ ഹാനികരമായ കീടനാശിനികളുടെ പ്രയോഗം നിയന്ത്രിക്കുന്നതിനുള്ള ഗവേഷണങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടെന്നും അത്തരം പഠനങ്ങൾക്ക് സുഗന്ധവിളകളുടെ കയറ്റുമതി വർധിപ്പിക്കാൻ സഹായകരമാകുമെന്നും കേരളാ കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു തൻ്റെ ഉൽഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.സുഗന്ധവിളകളിൽ, പ്രത്യേകിച്ച് ഏലക്കായിൽ കണ്ടുവരുന്ന കീടനാശിനികളുടെ സാന്നിധ്യം കയറ്റുമതിക്കു തന്നെ വൻ വിഘാതമായി മാറിയേക്കാം എന്നും, പരിഹാരമായി ജൈവ കൃഷിയെ പൂർണ്ണമായും ആശ്രയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സുഗന്ധവിളകളുടെ കച്ചവട-കയറ്റതുമാതി സാദ്ധ്യതകലും സാങ്കേതിക വിദ്യകളും കൃഷിക്കാരിലേക്കു എത്തിക്കാൻ  ഗവേഷണ സ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.മികച്ചയിനം സുഗന്ധവിളകൾ വ്യാപിപ്പിക്കുന്നതിനും  ഗവേഷണ സ്ഥാപനങ്ങൾ ഊന്നൽ നൽകണം അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close