കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ തീപിടിത്തം. മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പി വിഭാഗത്തിന്റെ മൂന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോട് കൂടിയാണ് കോണ്‍ഫറന്‍സ് ഹാളിലെ എ.സിക്ക് തീ പിടിച്ചത്. ഹാളിന്റെ സീലിങ്, മേശ, നാലുകസേരകള്‍ എന്നിവ കത്തിനശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നവെന്ന് വെള്ളിമാട്കുന്ന് അഗ്നിശമന സേനാവിഭാഗം അറിയിച്ചു.