KERALAlocaltop news

യുവതിയുടെ കാമുകനെതിരെ ഭർത്താവിന്റെ ക്വട്ടേഷൻ ; മൂവർ സംഘം അറസ്റ്റിൽ

ഹീറോകളായി സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പ്

കോഴിക്കോട്: ജനുവരി 15 ന് മാത്തോട്ടം സ്വദേശിയും ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയുമായ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ മൂന്ന് പേരെ ജില്ല പോലീസ് മേധാവി ഡി.ഐ ജി രാജ്പാൽ മീണ ഐ പി എസ്സിന്റെ നിർദ്ദേശപ്രകാരം  സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ഷംസുദീൻ ടി.വി (31) ,ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34 ), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്സീബ് (31 ) എന്നിവരാണ് പിടിയിലായത്.

വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷനു കാരണമായത്. സുഹൃത്തുക്കളോട് കാര്യം പറയുകയും അവർ ക്വട്ടേഷൻ ഏറ്റെടുക്കുകയുമായിരുന്നു. തുടർന്ന് ആഴ്ച്ചകളോളം സംഘം യുവാവിനെ നിരീക്ഷിച്ച് രീതികൾ മനസ്സിലാക്കുകയും തുടർന്ന് ഞായറാഴ്ച്ച ഇയാളെ പിന്തുടരുകയും വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ടു പോയി ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. യുവാവിൻ്റെ കരച്ചിൽ കേട്ട് സമീപത്തെ വീടുകളിൽ ലൈറ്റിട്ടപ്പോൾ ഓടി പോവുകയും ചെയതു.

തുടർന്ന് യുവാവിൻ്റെ പരാതിയിൽ ഫറോക്ക് അസി.കമ്മീഷൻ എ.എം സിദ്ധിഖിൻ്റെ നിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന്
മനസ്സിലാക്കിയ പ്രതികൾ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയും ചെയ്തു.

രഹസ്യമായി അന്വേഷണം ആരംഭിച്ച സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇവരുമായി ബന്ധപ്പെട്ട നിരവധി ആളുകളെ നിരീക്ഷിക്കുകയും, ചോദ്യം ചെയ്തെങ്കിലും പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ, നാട്ടിലുള്ളവരെ ബന്ധപ്പെടുകയോ ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയർത്തിയെങ്കിലും ഇവർ ഒളിവിൽ കഴിയുന്നത് ഉ ത്തരേന്ത്യയിലാണെന്ന് മനസ്സിലക്കിയപ്പോൾ അന്വേഷണ സംഘത്തിന്റെ ഉത്തരേന്ത്യൻ ബന്ധങ്ങളുപയോഗിച്ച് ഗുജറാത്തിലെ അഹമ്മദാബാദ്, രാജസ്ഥാനിലെ അജ്മീർ എന്നി സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുകയും തുടർന്ന് പ്രതികൾ കർണ്ണാടക ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഉടനെ ഉടുപ്പിയിലേക്ക് പോവുകയും ട്രയിനിൽ വന്നുകൊണ്ടിരുന്ന പ്രതികളെ സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത് കോഴിക്കോട് എത്തിക്കുകയുമായിരുന്നു.

പിന്നീട് മാറാട് പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടന്നിയ വിശദമായ ചോദ്യം ചെയ്തതിൽ നിന്നും ക്വട്ടേഷൻ നൽകിയവരെ കുറിച്ചും ഇതിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവരെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. പിടിയിലായ ഷംസുദ്ദീൻ കസബ ഗോൾഡ് കവർച്ച കേസിലെ പ്രതിയാണ്.

സ്പെഷ്യൽ ആക്ഷൻ ഫോഴ്സിലെ സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് സീനിയർ സിപിഒ മാരായ ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ, സിപിഒ മാരായ സുമേഷ് ആറോളി, അർജ്ജുൻ എ.കെ, മാറാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശശികുമാർ കെ.വി,എ.എസ്.ഐ സജിത്ത് കുമാർ വി.വി സീനീയർ സിപിഒ മാമുക്കോയ എന്നിവരാണ് കേസന്വേഷണം നടത്തിയിരുന്നത്.

*ജില്ലയിലെ ക്വട്ടേഷൻ, സ്വർണ്ണ കടത്ത്, ലഹരി മാഫിയ,ഗുണ്ട സംഘങ്ങൾക്കെതിരെ ജില്ല പോലീസ് മേധാവി ഡി.ഐ ജി രാജ്പാൽ മീണ ഐ പി എസ്സിൻ്റെ നിർദ്ദേശപ്രകാരം കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ആളുകളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതോടൊപ്പം തന്നെ അവരെ രഹസ്യമായി നിരീക്ഷിക്കയും അവരുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള പ്രവത്തികൾ ചെയ്തു വരുന്ന ഒരാളെ പോലും ജില്ലയിൽ വെച്ച് പൊറുപ്പിക്കുകയില്ലെന്നും വേണ്ടിവന്നാൽ കാപ്പ നിയമം വരെ അവർക്കെതിരെ ചുമത്താനും പോലീസ് സജ്ജമാണെന്ന് രാജ്പാൽ മീണ പറഞ്ഞു* .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close