localtop news

കൊയിലാണ്ടി നഗരസഭ ഇരുപത്തിയെട്ടാം ഡിവിഷനിലെ “വഴികാട്ടി” വർക്ക് ഷീറ്റ് വിതരണ ഉദ്ഘാടനം എം.എൽ.എ. കെ. ദാസൻ നിർവ്വഹിച്ചു.

കൊയിലാണ്ടി: കുട്ടികളിൽ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെയും നേതൃത്വത്തിൽ “വഴികാട്ടി” എന്ന പേരിൽ വർക്ക് ഷീറ്റുകൾ വിതരണംചെയ്തു. കൊയിലാണ്ടി നഗരസഭ ഇരുപത്തിയെട്ടാം ഡിവിഷനിലെ
“വഴികാട്ടി” വർക്ക് ഷീറ്റ് വിതരണം കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ ചനിയേരി എം.എൽ. പി സ്കൂളിലെ നാലാം തരം വിദ്യാർഥിനി സഞ്ജയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ. പന്തലായിനി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി കെ രാജീവൻ. പി.ടി.എ. പ്രസിഡണ്ട് റൗഫ്
എസ്. ആർ. ജി കൺവീനർ സുനീറ. എം. സി, അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close