localtop news

അതിജീവനം സമഗ്ര കാർഷിക പരിപാടിയുടെ ഭാഗമായി മഞ്ഞക്കുളം ബ്രാഞ്ചിലെ കരനെൽ കൃഷി വിളവെടുപ്പ് നടത്തി.

കൊയിലാണ്ടി: സി.പി.ഐ.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മറ്റി നടപ്പാക്കുന്ന അതിജീവനം സമഗ്ര കാർഷിക പരിപാടിയുടെ ഭാഗമായി മഞ്ഞക്കുളം ബ്രാഞ്ചിലെ കരനെൽ കൃഷി വിളവെടുപ്പ് നടത്തി.
ലോക്ക്ഡൗൺ കാലത്ത്  സി.പി.ഐ.എം മഞ്ഞക്കുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചെങ്കതിർ കർഷക സേന നാല് ഏക്കറോളം സ്ഥലത്താണ് കൃഷി ഇറക്കിയത്. കരനെൽ കൂടാതെ കപ്പ, വാഴ, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, പച്ചക്കറികൾ തുടങ്ങിയവയും കൃഷി ചെയ്തിട്ടുണ്ട്.
കരനെൽ കൃഷിയുടെ വിളവടുപ്പ്  സി.പി.ഐ.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ സെകട്ടറി കെ.രാജീവൻ നിർവ്വഹിച്ചു.എ.എം കുഞ്ഞിരാമൻ അധ്യക്ഷനായി.ബ്രാഞ്ച് സെക്രട്ടറി പി. പ്രകാശൻ, പി. എം ലക്ഷ്മണൻ , സി.പി ബാബു, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close