KERALA

സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് സ്വപ്‌നയുടെ മൊഴി, ശിവശങ്കറിന്റെ വിശ്വസ്ത ആയതുകൊണ്ട് നിയമനം

തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. തനിക്ക് നിയമനം നല്‍കിയത് ശിവശങ്കറിന്റെ വിശ്വസ്ത ആയതുകൊണ്ടാണെന്നും സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടിരുന്നെന്നും സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നതായി ന്യൂസ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു എ ഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതിന് ശേഷം അടുത്ത സുഹൃത്തുകൂടിയായ ശിവശങ്കറിനോട് പുതിയ ജോലി കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. സ്‌പേസ് പാര്‍ക്കില്‍ പുതിയ സംരംഭമുണ്ടെന്നും ബയോഡാറ്റ തയ്യാറാക്കി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് അയക്കാനും റഫറന്‍സായി തന്റെ പേരുവെക്കാനും ശിവശങ്കര്‍ ആവശ്യപ്പെട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് സ്വപ്ന നല്‍കിയ മൊഴിയില്‍ പറയുന്നു.
എട്ട് തവണ ഔദ്യോഗികമായി ശിവശങ്കറിനെ കണ്ടിരുന്നു. ഇതില്‍ ആറ് തവണയും മഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
എന്നാല്‍, സ്വപ്‌നയുടെ നിയമനത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയും ഓഫീസും നേരത്തെ അറിയിച്ചത്. നിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് നിയമനത്തില്‍ പങ്കില്ലെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്വപ്‌നയുടെ മൊഴി സംബന്ധമായ വിവരങ്ങള്‍ ഇതെല്ലാം തള്ളിക്കളയുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close