localtop news

അത് ലറ്റ് വിസ്മയയെ അനുമോദിച്ചു.

ബാലുശ്ശേരി : സംസ്ഥാന -ദേശീയ കായികമേളകളിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ 800 മീറ്ററിൽ മികവ് പ്രകടിപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജി വി രാജാ സ്പോർട്സ് സ്കൂളിൽ പ്ലസ് വണ്ണിന് പ്രവേശനം നേടുകയും ചെയ്ത തഞ്ചാലകുന്നുമ്മൽ ടി. കെ സുഗതന്റെയും വിൽമയുടെയും മകൾ വിസ്മയയെ അനുമോദിച്ചു. പി ടി ഉഷ സ്കൂളിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ പരിശീലനവും  നടത്തിക്കൊണ്ടിരിക്കുന്ന വിസ്മയക്ക്  പഠനാവശ്യാർത്ഥം ബാലുശ്ശേരി എട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയാണ്  അനുമോദിച്ചത്. തഞ്ചാലകുന്നുമ്മൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ട് അഡ്വ :വിനോദ്കുമാർ അമ്പലത്തിൽ അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി നിർവാഹകസമിതി അംഗം കെ. രാമചന്ദ്രൻമാസ്റ്റർ ഐ ഫോൺ നൽകിക്കൊണ്ട് അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പാവപ്പെട്ട കുട്ടികളെ കണ്ടെത്തിക്കൊണ്ട് അവർക്ക് വേണ്ടത്ര പ്രോത്സാഹനം നൽകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോൺഗ്രസ്സ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് വി.സി വിജയൻ, സെക്രട്ടറി എ.കെ രാധാകൃഷ്ണൻ, പ്രശാന്തൻ മലയിലകത്തൂട്ട്, ടി.കെ പ്രദീപൻ തടത്തുകുഴി, കൃഷ്ണൻനായർ നായിക്കണ്ടി, ആർ.കെ പ്രഭാകരൻ, വി. സി ശിവദാസ്,ബാബു ടി. കെ തഞ്ചാലകുന്നുമ്മൽ, ബാലകൃഷ്ണൻ കിഴക്കയിൽ, ശ്രീവത്സൻ കുന്നക്കാമ്പലത്ത്, എന്നിവർ സംസാാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close