INDIAKERALAlocaltop news

ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണം- ബിഷപ് വർഗീസ് ചക്കാലയ്ക്കൽ

കോഴിക്കോട്: ജാർഖണ്ഡിൽ വച്ച് എൻഐഎ അറസ്റ്റ് ചെയ്ത് മുംബെയിലെ ജയിലിലടച്ച ഈശോസഭാംഗം ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലും , ഈശോസഭാ കോഴിക്കോട് പ്രൊവിൻഷ്യൽ ഫാ.ഇ.പി.മാത്യുവും, രൂപതാംഗങ്ങളും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ” വൈദികൻ്റെ അറസ്റ്റ് ശരിക്കും ഞെട്ടലുണ്ടാക്കിയിരിക്കയാണ്.പല ദശകങ്ങളായി ജാർഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് ഫാ.സ്റ്റാൻ. 83 വയസായ അദ്ദേഹത്തിൻ്റെ ആരോഗ്യപ്രശ്നം പോലും അധികൃതർ പരിഗണിച്ചില്ല എന്നത് അതിശയമുളവാക്കുന്നു. അദ്ദേഹത്തിന് പങ്കില്ലാത്ത ഭീമാ- കൊറെഗാവ് കേസു കായി ബന്ധപ്പെടുത്തി കഴിഞ്ഞ മാസങ്ങളിൽ അദ്ദേഹത്തെ എൻ ഐഎ ദീർഘമായി ചോദ്യം ചെയ്തിരുന്നു.തുടർന്നും ചോദ്യംചെയ്യലുമായി സഹകരിക്കാൻ തയ്യാറായിരുന്നു.നടപടിക്രമങ്ങൾ പോലും പാലിക്കാതെയുള്ള ഈ അറസ്റ്റും തടങ്കലും എന്തിനെന്ന് മനസിലാകുന്നില്ല. അതിനാൽ മാനുഷിക പരിഗണന വച്ച് ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്നും, അദ്ദേഹത്തിന്.നീതി ലഭ്യമാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. സന്മനസുള്ള എല്ലാവരും അദ്ദേഹത്തിൻ്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു”. പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close