കുന്നമംഗലം: കോവിഡ് ജാഗ്രത യുടെ ഭാഗമായി, കുന്നമംഗലം ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും കണ്ടോൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ജനങ്ങളും, അധികൃതരും പ്രശ്നത്തിൻ്റെഗൗരവം മനസ്സിലാക്കാതെ പ്രതികരിക്കുന്ന കാഴ്ചയാണ് കുന്നമംഗലത്ത്. ഗ്രാമ പഞ്ചായത്തിൻ്റെ ഭാഗത്തുനിന്നും ജാഗ്രതാ നിർദ്ദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാൻ ഇതുവരെ അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. കുന്ദമംഗലത്തെ വ്യാപാരികളിൽ ചിലർജാഗ്രത പാലിക്കുന്നു ണ്ടെങ്കിലും വ്യാപകമായ വിമർശനങ്ങളാണ് പലഭാഗത്തുനിന്നും ഉയരുന്നത്. കുന്നമംഗലം ടൗണിലെ തിരക്ക് നിയന്ത്രിക്കാനോ, നിയമം ലംഘിക്കുന്നവരെ കണ്ടെത്താനോ അധികൃതർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നുള്ളത് പരിതാപകരമാണ്. ചെറിയ പിഴവുകൾ പോലും, വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയത് കൺമുമ്പിൽ നിലനിൽക്കെ അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ഇവിടെ പൊതു ജനത്തിന് പറയുവാനുള്ളത്
Related Articles
September 7, 2020
230
ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കും – മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍
October 25, 2020
231
എല്‍ പി ജി ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സൗജന്യ കോവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു
Check Also
Close-
ഇടയന്റെ നാട്ടിലൂടെ…….; ( വിശുദ്ധനാട് യാത്രാവിവരണം – അവസാന ഭാഗം )
October 17, 2022