കോഴിക്കോട് : കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എരഞ്ഞിപ്പാലം 64- വാർഡിൽ നിർമിച്ച കോഴിക്കോട് കോർപ്പറേഷൻ പി ശേഖരൻ കമ്മ്യുണിറ്റി ഹാളിന്റെ ഉൽഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.ഡെപ്യുട്ടീ മേയർ. മീരദർശക് അധ്യക്ഷയായിരുന്നു.മുൻ മേയർ ടി പി ദാസൻ.സ്ഥിരം സമിതി ചെയർപേഴ്സൺ ടി വി ലളിതപ്രഭ.എം സി അനിൽകുമാർ.വാർഡ് കൗൺസിലർ ടി സി ബിജുരാജ്.മുൻ കൗൺസിലർ പി ശേഖരന്റേ മകൾ സബിത.കെ പി രമേഷ്. എന്നിവർ സംസാരിച്ചു.160 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച 4500 സ്കൊയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഹാളിന്റെ താഷത്തേ നിലയിൽ 100 പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഹാൾ വാഷ് ഏരിയ ടോയിലറ്റ് സൗകര്യം എന്നിവ സജികരിച്ചിട്ടുണ്ട്.ഒന്നാം നിലയിൽ 150 പേർക്ക് ഇരിയ്ക്കാവുന്ന സ്റ്റേജ് ഉൾപ്പെട്ട എ സി ഹാളിൽ സൗണ്ട് ഇൻസുലേഷൻ നൽകുന്നതിനുവേണ്ടി അകൗവസ്റ്റിക്ക് ടൈൽ ഉപയോഗിച്ച് സീലിങ്ങും വാൾപാനലിങ്ങും ചെയ്തിട്ടുണ്ട്.ഹാളിലേയ്ക്ക് ആവശ്യമുള്ള സൗണ്ട് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി തുടങ്ങിയിട്ടുണ്ട്.രണ്ടാം നിലയിൽ മിനി കോൺഫ്രൻസ് ഹാൾ. സ്റ്റോർ റൂം.ഗസ്റ്റ് റൂം.ടോയ്ലറ്റ് സൗകര്യം എന്നിവയും ഉണ്ട്.ഹാളിന്റെ മുൻവശത്തുള്ള ഡ്രൈനെജിന്റെ പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്.റോഡ് നവീകരണ പ്രവർത്തി ടെണ്ടർ അംഗീകരിച്ചു പ്രവർത്തി ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.