ഈ കോവിഡ് എന്ന് പോകും? ആളുകള്‍ക്ക് മടുപ്പും നിരാശയും വല്ലാതെ കൂടുമ്പോള്‍ ചോദിക്കുന്നതാണിത്. പുതുവര്‍ഷത്തില്‍ ഫെബ്രുവരി മാസത്തോടെ കോവിഡിന്റെ വ്യാപനം ഇല്ലാതാകുമെന്നാണ് വിദഗ്ധ സംഘം പറയുന്നത്. സെപ്തംബര്‍ അവസാനത്തോടെ രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ഉയര്‍ന്ന തലം പിന്നിട്ടു.
ഫെബ്രുവരിയോടെ നിയന്ത്രണത്തിലാകും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടേതാണ് അഭിപ്രായം. നിലവിലെ പ്രതിരോധ മാര്‍ഗങ്ങള്‍ തുടരേണ്ടത് ആവശ്യമാണെന്നും സംഘം ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദ് ഐ ഐ ടി പ്രൊഫസര്‍ വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണ് നിരീക്ഷണം.
സെപ്തംബര്‍ പകുതി പിന്നിടുമ്പോള്‍ രാജ്യത്ത് പത്ത് ലക്ഷം ആയിരുന്നു കോവിഡ് രോഗികള്‍. ശൈത്യകാലത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചാലും കഴിഞ്ഞ മാസത്തേതിനെക്കാള്‍ കൂടില്ല. ഫെബ്രുവരിയില്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി അഞ്ച് ലക്ഷത്തിന് മുകളിലെത്തും. ഇതുവരെ ആകെ 75 ലക്ഷം പിന്നിട്ടു.