top news
രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്
രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച സ്വകാര്യ മൊബൈല്‍ കമ്പനികളുടെ നടപടി ജനദ്രോഹപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
‘രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കൊള്ളക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയാത്തത് ലജ്ജാവഹമാണ്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയും ഈ നിരക്ക് വര്‍ധനവിനെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്.കുറേക്കാലമായില്ലേ ഇനി അവര്‍ വര്‍ദ്ധിപ്പിക്കട്ടെ എന്ന നിലപാടാണ് ട്രായ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.ടെലികോം മേഖലയിലെ സ്വകാര്യവത്ക്കരണ നയങ്ങളാണ് ഈ രീതിയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് തോന്നുന്ന പോലെ നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ സഹായകരമായത്’, ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു.
‘ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യ മൊബൈല്‍ കമ്പനികളെ ആണ് ആശ്രയിക്കുന്നത്. രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ,ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ആണ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. 11 ശതമാനം മുതല്‍ 25 ശതമാനം വരെയുള്ള വര്‍ദ്ധനവ് സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതും ജീവിത ചെലവ് ഭീമമായി വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതുമാണ്’, എന്നും പ്രസ്താവനയില്‍ ഡിവൈഎഫ്‌ഐ വിലയിരുത്തി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
‘രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട് മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച സ്വകാര്യ മൊബൈല്‍ കമ്പനികളുടെ തീരുമാനം പിന്‍വലിക്കണമെന്നും നിരക്ക് വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും’, ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
More news; മികച്ച പ്രകടനത്തിന് പിന്നിലെ പ്രചോദനമെന്താണെന്ന് മോദി? അഹങ്കാരത്തെ മാറ്റിവെച്ചന്ന് കോഹ്‌ലി