localPoliticstop news

നീറ്റ് വിജയിയെ കേരള വിദ്യാർത്ഥി ജനത അനുമോദിച്ചു

കൊയിലാണ്ടി :നീറ്റ് പരീക്ഷയിൽ സംസ്ഥാനത്തെ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്കും നേടിയ കൊയിലാണ്ടിയിലെ എസ് ആയിഷയെ കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ജനതാദൾ എസ് നേതാവും ലോകകേരളസഭാംഗവും ആയ കബീർ സലാല, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ സുരേഷ് മേലെപ്പുറത്ത്, കേരള വിദ്യാർത്ഥി ജനത ജില്ല പ്രസിഡന്റ്‌ ഹരിദേവ് എസ് വി, ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പ്യാട്ടിൽ, മിറാസ് കബീർ അലി തുടങ്ങിയവർ കൊയിലാണ്ടിയിലെ എസ് ആയിഷയുടെ വീട്ടിലെത്തിയാണ് അനുമോദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close