local

പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂക്കാട് സ്വദേശി പിടിയില്‍

കൊയിലാണ്ടി: പത്ത് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൂക്കാട് സ്വദേശി യെ പോലീസ് അറസ്റ്റു ചെയ്തു. പൂക്കാട് ചേമഞ്ചേരിപന്തലവയല്‍ കുനി നിസ്സാര്‍ 45 നെയാണ് കൊയിലാണ്ടി എസ്.ഐ.സേതുമാധവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.അന്വേഷണ സംഘത്തില്‍ വനിത പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീലത, ശ്രീജിത്ത് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close