Sportstop news

ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും കോവിഡ് പോസിറ്റീവ്, ഇന്ന് രാത്രി ചാമ്പ്യന്‍സ് ലീഗില്‍ മെസിയെ നേരിടാനില്ല

കോവിഡ് ബാധിതനായി കഴിയുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പുതിയ പരിശോധന ഫലവും പോസിറ്റീവ്. ഇതോടെ, താരത്തിന് ഇന്ന് രാത്രി നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്കെതിരായ മത്സരം നഷ്ടമായി. മെസി-ക്രിസ്റ്റ്യാനോ മുഖാമുഖം വരുന്നത് കാണുവാന്‍ കൊതിച്ചിരുന്നവര്‍ക്കും നിരാശയായി. മത്സരത്തിന് 24 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധനയില്‍ നെഗറ്റീവായാല്‍ മാത്രമേ ഒരു താരത്തിന് മത്സരത്തിന് ഇറങ്ങാന്‍ അനുമതി ലഭിക്കൂ.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് യുവെന്റസിന്റെ രണ്ട് മത്സരങ്ങളും പോര്‍ച്ചുഗലിന്റെ ഒരു മത്സരവും ഉള്‍പ്പടെ മൂന്ന് മത്സരങ്ങള്‍ ക്രിസ്റ്റ്യാനോക്ക് നഷ്ടമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close