KERALAlocaltop news

വ്യാജവാര്‍ത്തകള്‍ വെല്ലുവിളി: എം.എന്‍ കാരശ്ശേരി

എന്‍.പി രാജേന്ദ്രന്‍ രചിച്ച 'മലയാള പത്രപംക്തി എഴുത്തും ചരിത്രവും' പുസ്തകം പ്രകാശനം ചെയ്തു.

കോഴിക്കോട്: ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അസത്യത്തിന്റെ സ്വാധീനമാണെന്ന് എം.എന്‍ കാരശ്ശേരി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്‍ രചിച്ച ‘മലയാള പത്രപംക്തി എഴുത്തും ചരിത്രവും’ പുസ്തകത്തിന്റെ പ്രകാശനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ധാരാളം കൃത്രിമ വീഡിയോകളും കള്ള സാക്ഷ്യങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. എഡിറ്ററില്ല എന്നതാണ് ഇത്തരം മാധ്യമങ്ങളിലെ പ്രധാന പ്രശ്‌നം. സത്യത്തെ കൊന്നുകളഞ്ഞുകൊണ്ടാണ് സമൂഹം മുന്നോട്ടുപോവുന്നത്. ഗാന്ധി കാട്ടിത്തന്ന സത്യത്തിന്റെ മാര്‍ഗം മാധ്യമ മേഖല തിരിച്ചുപിടിക്കണമെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം കമാല്‍ വരദൂര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടന്‍, എന്‍. പി രാജേന്ദ്രന്‍, പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, ട്രഷര്‍ ഇ.പി മുഹമ്മദ് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close