KERALAtop news

ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി എന്നിവരിലേക്ക് അന്വേഷണം, ഹവാലയെന്ന് ആക്ഷേപം, ചികിത്സാഫണ്ടിന്റെ സ്രോതസ് അന്വേഷിക്കും

കൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക് സഹായമായി ലഭിച്ച തുകയില്‍ നിന്ന് നിശ്ചിത വിഹിതം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കേസ് പുതിയ തലത്തിലേക്ക്. ചികിത്സാ ചെലവിലേക്ക് വന്‍തുകയാണ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഒഴുകിയെത്തിയത്. ഹവാല ഇടപാടിന്റെ പുതിയ വഴികളാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പില്‍,സാജന്‍ കേച്ചേരി എന്നിവര്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സഹായധനം പങ്ക് വെക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഫോണ്‍ നമ്പറുകള്‍ പരിശോധിച്ച് വരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം ഉണ്ടായേക്കും എന്നാണ് സൂചന.
ഏതെല്ലാം അക്കൗണ്ടുകളില്‍ നിന്ന് പണം വന്നു എന്ന് അന്വേഷിക്കും. രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ നടപടി വൈകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ജെ ലിജോ ജോസഫ് പറഞ്ഞു.

ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക്് സഹായം അഭ്യര്‍ഥിച്ച് വര്‍ഷയെന്ന പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ലൈവ് നല്‍കിയത്. വര്‍ഷയെ സഹായിക്കാന്‍ സാജന്‍ കേച്ചേരി എത്തി. ഒരു കോടിയിലേറെ തുകയാണ് വന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകുന്നു. ഇതില്‍ എണ്‍പത് ലക്ഷം എടുത്തിട്ട് ബാക്കി തുകയാണ് സന്നദ്ധപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
ഇത് ബന്ധപ്പെട്ടവരോട് ആലോചിക്കാതെ ചെയ്യാനാകില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ ഭീഷണിപ്പെടുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close