KERALAlocal

കോതിയിൽ തോണി അപകടത്തിൽപ്പെട്ട് തകർന്നു

കോഴിക്കോട്: കോതിയിൽ തോണി അപകടത്തിൽപ്പെട്ട് തകർന്നു. അപകടത്തില്‍പ്പെട്ട രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി. ചക്കുംകടവ് സന്ദീപിന്റെ മഹാലക്ഷ്മി തോണിയാണ് അപകടത്തില്‍പ്പെട്ടത്. ഫിഷറീസ് രക്ഷാ ബോട്ടും തോണിക്കാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാ ബോട്ട് ഖലീഫ തിരിച്ചുപോയി.

ഇന്നു വൈകിട്ട് 4.30ന് മത്സ്യവുമായി തിരിച്ച് അഴിമുഖം മുറിച്ച് കടക്കുമ്പോഴാണ് അപകടം. റിയാസ് ( 41 )കാണാതായി. ചക്കുംകടവ് ആശിഖ്, സന്ദീപ് എന്നിവരാണ് രക്ഷപ്പെട്ടവർ, പുലർച്ചെ കടലിൽ പോയതാണിവർ. കടൽക്ഷോഭം കാരണം തിരച്ചിൽ തടസ്സപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close