തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ജനുവരിയില്‍ വിതരണം ആരംഭിച്ചേക്കുമെന്ന് സൂചന. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വാക്‌സിന്‍ വിതരണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്നതായിരിക്കും വാക്‌സീന്‍ വിതരണം.
സംസ്ഥാന, ജില്ലാ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റിയറിംഗ് കമ്മിറ്റിയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കണം. ജില്ലാ കലക്ടര്‍ അധ്യക്ഷനായി ജില്ലാ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കാനുമാണ് നിര്‍ദേശം.