Politics

ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഇരുച ക്രവാഹനങ്ങൾ നൽകി നഗരസഭ

കോഴിക്കോട്  : ശുചിത്വ -മാലിന്യ സംസ്കരണ – പൊതു ജനാരോഗ്യ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി എൻഫോർസ്മെൻ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹെൽത്ത് ഇൻസ്പെക്ടർമാർക്കായി വാങ്ങിയ ഇരുചക്രവാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കോർപറേഷൻ ഓഫീസ് പരിസരത്തുവെച്ച് മേയർ തോട്ടത്തിൽ  രവീന്ദ്രൻ നിർവ്വഹിച്ചു.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹെൽത്ത് ഓഫീസർ ഡോ: ആർ. എസ്. ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസ്, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close