KERALAlocaltop news

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി

കണ്ണൂർ: കൊറോണ ജാഗ്രതാ നിർദേശം മാനിച്ച് പറശ്ശിനി മടപ്പുരയിൽ പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ എന്നിവർക്കും ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.

കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നത്. ഒരേസമയം 20 ൽ കൂടുതൽ ആളുകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

ഈ കാര്യങ്ങളിൽ ഭക്തർ പറശ്ശിനി മുത്തപ്പൻ മടപ്പുര ട്രസ്റ്റുമായി സഹകരിക്കണമെന്ന് മടപ്പുര അധികൃതർ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close