തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനാണ് താത്കാലികമായി പുതിയ ചുമതല.
തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നെന്ന് സി.പി.ഐ.എം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.