KERALAlocaltop news

തീവണ്ടിയിൽ നിന്ന് വീണു മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞു

കോഴിക്കോട് :  ചെങ്ങോട്ട് ക്കാവ് റയിൽ വേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം ആളെ തിരിച്ചറിഞ്ഞു. തമിഴ് നാട് വെല്ലൂർ സ്വദേശി
ഇളവഴുതി രാജ (50) യാണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിൽ നിന്ന് യാത്ര ചെയ്ത വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ നിന്നും രാവിലെ 7 മണിയോടെ ചെങ്ങോട്ട് കാവിൽ വെച്ച് ട്രെയിനിൽ നിന്നും വീഴുകയായിരുന്നു. 10 സംഘം മഗലുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
വെല്ലൂർ സുബ്രഹ്മണ്യ അയ്യർ സ്ട്രീറ്റ് വസന്ത പുരം കൃഷ്ണമൂർത്തിയുടെ മകൻ. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close