കോഴിക്കോട്: മത്സ്യകൃഷിയും അനുബന്ധമായി 16 ഇന പച്ചക്കറികൃഷിയും നടത്തുന്ന ഗോപാറ്റ് സാങ്കേതിക വിദ്യ ലോഞ്ചിംഗ് രാരിച്ചന്‍ റോഡിലെ പാഷന്‍ അക്വാപോണിക്‌സില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
2.5 മീറ്റര്‍ മാത്രം വ്യാസമുള്ള ഫൈബര്‍ പോണ്ടില്‍ 500 ഗ്രാം വരെയുള്ള 300 മത്സ്യങ്ങളെ ഇതിലൂടെ വളര്‍ത്തിയെടുക്കാം. കുളത്തിലെ മാലിന്യം പോഷകമാക്കി മാറ്റിയാണ് പച്ചക്കറി കൃഷി ഒരുക്കുന്നത്. ഒന്നര പതിറ്റാണ്ടോളമായി മത്സ്യ കൃഷി രംഗത്തുള്ള മുക്കം സ്വദേശികളായ മുഅ്മിന്‍ അലിയും ബിജിന്‍ ദാസും ചേര്‍ന്നാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.പദ്ധതി അറേബ്യന്‍ ബുക് ഓഫ് റിക്കാര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്. വെള്ളം മാറ്റേണ്ടതില്ല എന്നതും നിന്തരമായ ശ്രദ്ധ ആവശ്യമില്ല എന്നതുമാണ് ഈ പുതിയ വിദ്യയെ വേറിട്ടതാക്കുന്നത്.