KERALAlocaltop news

കലാന്വയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: സാഹിത്യമേഖലയിലെ സംഭാവനകള്‍ക്ക് 2020 ലെ കലാന്വയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
നോവല്‍ വിഭാഗത്തില്‍ കോവിലന്‍ പുരസ്‌കാരം കെ വി മോഹന്‍കുമാറിന്റെ ‘ഉഷ്ണരാശി’ക്കും ചെറുകഥാ വിഭാഗത്തില്‍ അഷിത പുരസ്‌കാരം ബി മുരളിയുടെ ‘നൂറ് കഥകള്‍’ക്കും കവിതാ വിഭാഗത്തില്‍ എന്‍ എന്‍ കക്കാട് പുരസ്‌കാരം പി കെ ഗോപിയുടെ ‘പി കെ ഗോപിയുടെ കവിതകള്‍’ക്കും ലഭിച്ചു. ആത്മകഥാ വിഭാഗത്തില്‍ വി ടി പുരസ്‌കാരം പ്രതാപന്‍ തായാട്ടിന്റെ ‘വിമതമര്‍മ്മരങ്ങള്‍’ക്കും ജീവചരിത്ര വിഭാഗത്തില്‍ സി പി ശ്രീധരന്‍ പുരസ്‌കാരം സുജിത്ത് കറ്റോടിന്റെ ‘എ പി ജെ അബ്ദുള്‍കലാം: പ്രതിഭയുടെ പടവുകള്‍ താണ്ടി’ എന്ന കൃതിക്കും ബാലസാഹിത്യ വിഭാഗത്തില്‍ പി നരേന്ദ്രനാഥ് പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്റെ ‘ബാലകഥാസാഗര’ത്തിനും ലഭിക്കും.
ഡിസംബര്‍ മാസം വ്യത്യസ്ത ചടങ്ങുകളില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് കലാന്വയ ഭാരവാഹികളായ പി വി രാമകൃഷ്ണന്‍, ഡോ. കെ സി പ്രശോഭ്കുമാര്‍, ഡോ. പ്രദീപ്കുമാര്‍ കറ്റോട്, എം മധുസൂദനന്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close