localtop news

കാരുണ്യത്തിന്റെ പാഠങ്ങളുമായി കുട്ടി പോലീസ്

കോഴിക്കോട്: അനാഥ ബാല്യങ്ങൾക്ക് കരുത്ത് പകരുന്ന കനിവിന്റെ പുതിയ പാഠങ്ങളും ആയി എത്തിയ കുട്ടിപോലീസ് വളണ്ടിയർ കോപ്പ്സ്‌ മാതൃകയായി. കോഴിക്കോട് വെള്ളി മാട്കുന്നിൽ പ്രവർത്തിക്കുന്ന ഗവ.ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്ക് ആവശ്യമായ വിവിധ വസ്തുക്കൾ എത്തിച്ചാണ് സ്റ്റുഡന്റ് പോലീസ് മാതൃകയായത്.ഈ വർഷത്തെ ശിശുദിന പരിപാടികളോടുബന്ധിച്ച് ആണ് വിത്യസ്തമായ ഈ പരിപാടി സംഘടിപ്പിച്ചത്.
പുത്തനുടുപ്പും പുസ്തകങ്ങളും എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി കോഴിക്കോട് റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ ആണ് അനാഥ ബാല്യങ്ങൾക്ക് കൈമാറിയത്.വസ്ത്രങ്ങൾ,പുസ്തകങ്ങൾ,കളി ഉപകരണങ്ങൾ, ഫാൻ,പഠനോപകരണങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ല നോഡൽ ഓഫീസർ കെ അശ്വകുമാറിൽ നിന്നും ചിൽഡ്രൻസ് ഹോം സൂപ്രണ്ട്മാരായ അഹമ്മദ് റഷീദ് , പി ടി.സൽമ എന്നിവർ സാധനങ്ങൾ ഏറ്റു വാങ്ങി.അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ സന്തോഷ് കുമാർ,പോലീസ് ഓഫീസർമാരായ എം രജീഷ്,ധൻരാജ്,മൈത്രൻ,സ്റ്റുഡന്റ് വളണ്ടിയർ കോപ്സ്‌ ജില്ല കോ ഓർ ദിനേറ്റർ കെ പി അക്ഷയ്,നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ വി അബ്ദുൽ നാസ്സർ, സി പി ഒ അബ്ദുൾസലാം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close