BusinessNationaltop news

സൗദി അറേബ്യയിലേക്ക് സാധാരണ യാത്രക്കാർക്കുള്ള ബുക്കിങ്ങ് റവാബി ടൂർസ് & ട്രാവൽസിൽ ആരംഭിച്ചു.

കോഴിക്കോട് : ആരോഗ്യ പ്രവർത്തകർക്കായി റവാബി ടൂർസ് & ട്രാവൽസ് ചാർട്ടർ ചെയ്ത സൗദി എയർലൈൻസിന്റെ വിമാനം 260 യാത്രക്കാരുമായി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് കൊച്ചിയിൽ നിന്നും റിയാദിലേക്ക് പുറപ്പെടും.
ആരോഗ്യ പ്രവർത്തകർക്കും അവരുടെ ആശ്രിതർക്കും റവാബി ട്രാവൽസ് ഏർപ്പാട് ചെയ്യുന്ന ‌മൂന്നാമത് ചാർട്ടർ വിമാനമാണിത്. അടുത്ത ചാർട്ടർ വിമാനം ഡിസംബർ അഞ്ചിന് 300 യാത്രക്കാരുമായി കൊച്ചിയിൽ നിന്നും ജിദ്ദയിലേക്ക് പോകുമെന്ന് റവാബി ട്രാവൽസ് ജനറൽ മാനേജർ പ്രതീഷ് മേനോൻ അറിയിച്ചു.
സാധാരണ യാത്രക്കാരു മായി സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങൾ ദിവസങ്ങൾക്കകം സർവ്വീസ് ആരംഭിക്കും. ഇതിനായുള്ള ബുക്കിങ്ങും റവാബിയിൽ ആരംഭിച്ചു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വൈഡ് ബോഡി ഇനത്തിൽപ്പെട്ട വലിയ വിമാനങ്ങൾക്ക് സർവ്വീസിന് ഉടൻ അനുമതി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.ഇത് മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close