കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിലായി വൻ ലഹരിവേട്ട. ഏഴ് കിലോ കഞ്ചാവുമായി കാസർക്കോട് കുമ്പള സ്വദേശികളെ കസബപൊലീസും അന്താരാഷ്ട്ര വിപണിയിൽ 25 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി പുതിയങ്ങാടി സ്വദേശിയെ എക്സൈസും അറസ്റ്റുചെയ്തു. മയക്കുമരുന്നുമായി പുതിയങ്ങാടി സ്വദേശി പള്ളിയാറക്കണ്ടി മുഹമ്മദ് റാഷിബിനെയും (34) കഞ്ചാവുമായി കാസർകോട്കു മ്പള സ്വദേശികളയാ ജലാൽ മൻസിലിൽ അഹമ്മദ് ജലാലുദ്ദീൻ (19), ബത്തേരി ഹൗസിൽ ബി.എം. ഉമർ (27) എന്നിവരെയുമാണ് അറ്സറ്റുചെയ്തത്. ആഗ്രയില്‍ നിന്നും ട്രയിന്‍മാര്‍ഗം എത്തിച്ച 510 ഗ്രാം ചരസാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെൻറ് റാഷിബിൽ നിന്ന് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മംഗള എക്സ്പ്രസില്‍ കോഴിക്കോട്ട് വന്നിറങ്ങിയ റാഷിബ് ബൈക്കിൽ വീട്ടിലേക്ക് പോകവെ ലിങ്ക്റോഡില്‍ നിന്ന് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കൈവശമുണ്ടായിരുന്ന സ്പീക്കറിനുള്ളിലായിരുന്നു ചരസ് സൂക്ഷിച്ചത്. നേരെത്ത സ്പിരിറ്റ് കടത്തിയ കേസിൽ പ്രതിയായ റാഷിബ് പതിവായി ആഗ്രയില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്താറുണ്ടെന്ന് എക്സൈസ് അറിയിച്ചു. എന്‍ഫോഴ്സ്മെൻറ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി. അനികുമാറിൻ്റെ നേതൃത്വത്തില്‍ സി.ഐ. ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്. മുകേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിശാഖ്, സുബിന്, രാജേഷ്, മുഹമ്മദ് അലി, ഡ്രൈവര്‍ കെ. രാജീവ് എന്നിവരായിരുന്നു പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
പാളയത്തുനിന്ന് െവള്ളിയാഴ്ച പുലർച്ചെയോടെയാണ് അഹമ്മദ് ജലാലുദ്ദീനും ഉമറും കഞ്ചാവുസഹിതം അറസ്റ്റിലാവുന്നത്. കെ.എൽ -14 എക്സ് -1691 നമ്പർ സ്കൂട്ടറിൽ സംശയകര സാഹചര്യത്തിൽ ബാഗുമായി കണ്ട ഇരുവരെയും കസബ എസ്.െഎ വി. സിജിത്ത് തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ഇരുവയരയും അറസ്റ്റുചെയ്യുകയുമായിരുന്നു. ഇരുവരെയും പിന്നീട് കോടതി റിമാൻഡ് ചെയ്തു. എസ്.െഎ ശ്രീജേഷ്, എ.എസ്.െഎ അഷ്റഫ്, സിവിൽ പോലീസ്എ ഓഫസർ സുധർമ്മൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.