കോഴിക്കോട്: കെ എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എംകെ മുനീറിന്റെ ഭാര്യ നഫീസയിൽ നിന്ന് എൻഫോഴ്സ്മെന്റ് മൊഴിയെടുത്തു. കോഴിക്കോട്ടെ എൻഫോഴ്സ്മെന്റ് ഓഫിസിൽ വച്ചാണ് ചൊവ്വാഴച രാത്രി മൊഴിയെടുത്തത്. ഭൂമി വാങ്ങിയത് കെ എം ഷാജി എംഎൽഎയുടെ ഭാര്യ കെ.എം ആശ, ഡോ. എം.കെ മുനീറിൻ്റെ ഭാര്യ നഫീസ തോട്ടത്തിൽ എന്നിവരുടെ പേരിലാണെന്നുള്ള പരാതിയുടെ ഭാഗമായാണ് ഇ.ഡി അന്വേഷണം.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീർ എംഎൽഎക്കതിരെയും പരാതി ഉയർന്നത്. കെ എം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി.ഐ എൻ എൽ നേതാവ് അബ്ദുൾ അസീസാണ് പരാതി നൽകിയത്.