കോഴിക്കോട്: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ജില്ലാ പഞ്ചായത്തിലേയും കോര്‍പ്പറേഷനിലെയും മുതിര്‍ന്ന അംഗങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം മുക്കം മുഹമ്മദിനും കോര്‍പ്പറേഷനില്‍ എം.പി.ഹമീദിനുമാണ് ജില്ലാ കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തത്. കോര്‍പ്പറേഷനില്‍ 75 അംഗ ഭരണസമിതിയും ജില്ലാ പഞ്ചായത്തില്‍ 27 അംഗ ഭരണസമിതിയുമാണ് ചുമതലയേറ്റെടുത്തത്.
കൊയിലാണ്ടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 44 ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ റിട്ടേണിംഗ് ഓഫീസര്‍ കെ.പി ഷാജി മുതിര്‍ന്ന അംഗം രത്നവല്ലി ടീച്ചര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പയ്യോളി നഗരസഭയില്‍ 36 അംഗ ഭരണസമിതി ചുമതലയേറ്റു. റിട്ടേണിംഗ് ഓഫീസര്‍ എം.കെ ബാലരാജന്‍ മുതിര്‍ന്ന അംഗം ചന്തു മാഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചന്തു മാഷ് മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുക്കം മുന്‍സിപ്പാലിറ്റിയില്‍ 33 അംഗ ഭരണസമിതി ചുമതലയേറ്റു. റിട്ടേണിംഗ് ഓഫീസര്‍ ടി മായ മുതിര്‍ന്ന അംഗമായ എ കല്ല്യാണിക്കുട്ടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങള്‍ക്ക് എ കല്ല്യാണിക്കുട്ടി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫറോക്ക് നഗരസഭയില്‍ 38 അംഗ ഭരണസമിതി ചുമതലയേറ്റു. റിട്ടേണിംഗ് ഓഫീസര്‍ അനീറ്റ എസ് ലിന് മുതിര്‍ന്ന അംഗമായ മാളിയേക്കല്‍ മുഹമ്മദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങള്‍ക്ക് മാളിയേക്കല്‍ മുഹമ്മദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാമനാട്ടുകര നഗരസഭയില്‍ 38 അംഗ ഭരണസമിതി ചുമതലയേറ്റു. റിട്ടേണിംഗ് ഓഫീസര്‍ ജയദീപ് തുവശ്ശേരി മുതിര്‍ന്ന അംഗമായ അബ്ദുല്‍ ഹമീദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങള്‍ക്ക് അബ്ദുല്‍ ഹമീദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊടുവള്ളി നഗരസഭയില്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കൂടിയ അംഗമായ വായോളി മുഹമ്മദ് മാസ്റ്റര്‍ക്ക് വരണാധികാരിയായ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സത്യവാചകം ചെല്ലിക്കൊടുത്തു. 36 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.
വടകര നഗരസഭയില്‍ 47 പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും പ്രായം കൂടിയ അംഗമായ കാനപ്പള്ളി ബാലകൃഷ്ണന് റിട്ടേണിംഗ് ഓഫീസര്‍ സത്യപ്രഭ സത്യവാചകം ചൊല്ലിക്കൊടുത്തു.