localtop news

സി കെ അബൂബക്കറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: പത്രപ്രവര്‍ത്തനത്തോടൊപ്പം പൊതുരംഗത്തും ജനകീയ വിഷയങ്ങള്‍ക്കായി സജീവമായി നിലനിന്ന വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ മുന്‍ കെ യു ഡബ്ല്യൂ ജെ സംസ്ഥാന ഉപാധ്യക്ഷന്‍ സി കെ അബൂബക്കറെന്ന് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന അനുശോചന യോഗം അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ വളര്‍ച്ചയില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തികൂടിയായിരുന്നു അദ്ദേഹമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ വി ഫര്‍ദിസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
വി അബ്ദുള്‍ മജീദ്, സി പി എം സഈദ് അഹമ്മദ്, എം കെ സെയ്തുമുഹമ്മദ്, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി എസ് രാകേഷ് സ്വാഗതവും ജോ. സെക്രട്ടറി ഫസ്‌ന ഫാത്തിമ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close