KERALAlocaltop news

ഡ്രൈവിങ്ങിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കൊടുവള്ളി:  ഡ്രൈവിങ്ങിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കോത്ത് പാലക്കൽ പി.രാമനാഥൻ (62) ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രാമനാഥൻ  കൽപറ്റ വെള്ളാരം കുന്നിൽവെച്ച് ഡ്രൈവിങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പുറകിൽ വരികയായിരുന്ന ഓട്ടോ ഡ്രൈവർ അജീഷിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കിഴക്കോത്ത് പാലക്കൽ പരേതനായ ചാത്തുവിന്റെയും  ദേവകിയുടെയും മകനാണ് . ഭാര്യ: ഷൈലജ. മക്കൾ : ഫിജിതേഷ് (യു.എ.ഇ) , ഫിബിൻ , ഫിബിന . സഹോദരങ്ങൾ: പുഷ്പാകരൻ, സാവിത്രി , സജിത, സുജാത.
സംസ്ക്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച വീട്ടുവളപ്പിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close