localPoliticstop news

കോഴിപ്പുറത്ത് മാധവമേനോന്‍, ജി.രാമാനുജം, കെ. ദാമോദരമേനോന്‍ എന്നിവരെ അനുസ്മരിച്ചു

കോഴിക്കോട്: മര്‍ക്കന്റയില്‍ എംപ്ലോയിസ് അസോസിയേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളും എംഇഎ മുന്‍ പ്രസിഡന്റുമാരുമായ കോഴിപ്പുറത്ത് മാധവമേനോന്‍, ജി. രാമാനുജം. കെ.എ. ദാമോദര മേനോന്‍ എന്നിവരെ അനുസ്മരിച്ചു.

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി എംഇഎ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഐഎന്‍യിയുസി അഖിലേന്ത്യാ സെക്രട്ടറിയും എംഇഎ ജനറല്‍ സെക്രട്ടറിയുമായ ഡോ.എം.പി. പത്മനാഭന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളുടെ ഛായാപടത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രവര്‍ത്തക സമിതി അംഗങ്ങളായ എം. രാജന്‍, എം.കെ. ബീരാന്‍, എംഇഎ ട്രഷറര്‍ പി. വിനയന്‍, സി. ശശി, ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയിസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാമകൃഷ്ണന്‍, കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്റ് ജനറല്‍ വര്‍കേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കെ.എം. കാദിരി, ജില്ലാ പ്രസിഡന്റ് ഇ.ടി.പപ്പന്‍, ജനറല്‍ സെക്രട്ടറി വി.കെ. നാരായണന്‍ നായര്‍, ചെറിയാന്‍ തോട്ടുങ്ങല്‍, കെ. ജിജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തെ എംഇഎ അങ്കണത്തില്‍ ഡോ. എം.പി. പത്മനാഭന്‍ പതാകയുയര്‍ത്തി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close