localtop news

കോഴിപ്പുറത്ത് മാധവമേനോന്‍, ജി. രാമാനുജം, കെ.എ. ദാമോദര മേനോന്‍ എന്നിവരെ അനുസ്മരിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനികളും 1946ല്‍ സ്ഥാപിതമായ മര്‍ക്കന്റയില്‍ എംപ്ലോയിസ് അസോസിയേഷന്‍( ഐന്‍ടിയുസി) സ്ഥാപക നേതാക്കളുമായിരുന്ന കോഴിപ്പുറത്ത് മാധവ മേനോന്‍, ജി. രാമാനുജം, കെ.എ. ദാമോദര മേനോന്‍ എന്നിവരെ എംഇഎയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.
പാതാത ഉയര്‍ത്തിയ ശേഷം നേതാക്കളുടെ ച്ഛായാ പടത്തില്‍ ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

എംഇഎ വൈസ് ചെയര്‍മാന്‍ വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. ഐന്‍ടിയുസി ജില്ലാ സെക്രട്ടറി കെ.എം. കാദിരി, ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാമകൃഷ്ണന്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ. എ.വി. രാജീവ്, ജില്ലാ പ്രസിഡന്റ് കെ.സി അബ്ദുള്‍ റസാഖ്, ചെറിയാന്‍ തോട്ടുങ്ങല്‍, സി. ശശി, കെ.എം. ബബിത, പുഷ്പ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close