തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം 12ന് കേരളത്തിലെത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരടങ്ങുന്ന സംഘം 12 മുതല്‍ 15 വരെ സംസ്ഥാനത്തുണ്ടാകും.
12ന് രാത്രി തിരുവനന്തപുരത്തെത്തുന്ന സംഘം 13ന് രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും പോലീസ് നോഡല്‍ ഓഫീസറുമായും രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും എസ് പി മാരുമായും കൂടിക്കാഴ്ച നടത്തും. 14ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് അഞ്ച് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തി 15ന് ഡല്‍ഹിയിലേക്ക് മടങ്ങും.