MOVIESOtherstop newsVIRAL

ചിലര്‍ അങ്ങനെയാണ്, ദോഷൈകദൃക്കുകള്‍! പാര്‍വതി തിരുവോത്തിന് മറുപടി നല്‍കി രചന നാരായണന്‍ കുട്ടി

അമ്മയുടെ മന്ദിരം ഉദ്ഘാടന വേദിയില്‍ വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഇരിക്കാന്‍ അവസരമില്ലാത്തത് ചൂണ്ടിക്കാട്ടി നടി പാര്‍വതി തിരുവോത്ത് നടത്തിയ വിമര്‍ശനത്തെ തള്ളി എക്‌സിക്യൂട്ടീവ് അംഗം രചന നാരായണന്‍ കുട്ടിയും ഹണി റോസും രംഗത്ത്. എല്ലാം തെറ്റായ രീതിയില്‍ കാണാന്‍ ശ്രമിക്കുന്നതിന്റെ കുഴപ്പമാണെന്ന് രചന തുറന്നടിച്ചു. ഇരിപ്പിടം ലഭിക്കാത്തവരില്‍ പുരുഷന്‍മാരുമുണ്ട്. ചെയ്ത് തീര്‍ക്കാന്‍ ജോലികളുള്ളതിനാല്‍ ഓരോരുത്തരും ഓടി നടക്കുകയായിരുന്നു. ഇരിക്കുന്നതിനെ കുറിച്ചൊന്നും ആരും ചിന്തിച്ചിട്ട് പോലുമില്ല. എന്നാല്‍, ചിലരത് വിവാദമാക്കുകയാണെന്ന് ഹണി റോസ് പറഞ്ഞു.
അമ്മ സംഘടനയിലെ ആണ്‍കോയ്മക്ക് മുന്നില്‍ വനിതകള്‍ക്ക് ഇരിക്കാന്‍ പോലുമാകുന്നില്ലെന്ന വിമര്‍ശമാണ് പാര്‍വതി നടത്തിയത്. നേരത്തെ നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് പാര്‍വതി അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു.

രചന നാരായണന്‍കുട്ടിയുടെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം:

ചിലര്‍ അങ്ങനെ ആണ്
ദോഷൈകദൃക്കുകള്‍!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍.
വിമര്‍ശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല …
ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ‘ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം’ എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ ാ്യീെഴ്യിശേെ െഎന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു ളയ പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. ടലിലെഹല ൈഎന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്

സ്‌നേഹം
രചന നാരായണന്‍കുട്ടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close